പെട്രോള്‍ വിലവര്‍ധന: ഇടതുസംഘടനകള്‍ ദേശീയപ്രക്ഷോഭത്തിന്

single-img
23 May 2012

കേന്ദ്ര സര്‍ക്കാരിന്റെ പെട്രോള്‍വിലവര്‍ധനയ്‌ക്കെതിരേ ഇടതുസംഘടനകളുടെ നേതൃത്വത്തില്‍ ഇന്നു ദേശവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വിലവര്‍ധന ജനത്തിന്റെ തലയില്‍ അടിച്ചേല്പിക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. വിലക്കയറ്റം രൂക്ഷമായ ഈ അവസ്ഥയില്‍ അധികഭാരം അടിച്ചേല്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ സിപിഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ കക്ഷികള്‍ സംയുക്തമായാണ് ഇന്നു പ്രതിഷേധദിനം ആചരിക്കുക.