കെ.എസ്.ആർ.ടി.സി ബസിൽ നഷ്ട്ടപ്പെട്ട 30 പവൻ സ്വർണ്ണം തിരികെ കിട്ടി

single-img
23 May 2012

തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ബസിൽ നഷ്ട്ടപ്പെട്ട ഏഴു ലക്ഷത്തിന്റെ സ്വർണ്ണം സ്റ്റേഷൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ തിരികെ കിട്ടി.പേയാട് ശ്രീജയുടെ 30 പവൻ ആഭരണങ്ങളാണ് ഇന്നലെ ബസിൽ വെച്ച് നഷ്ട്ടപ്പെട്ടത്.പേയാട്ട് നിന്നും കിള്ളിപ്പാലത്തേയ്ക്കുള്ള യാത്രാമധ്യേയാണ് സംഭവം.വീട്ടിൽ തിരികെയെത്തി നോക്കിയപ്പോഴാണ് സ്വർണ്ണംനഷ്ട്ടപ്പെട്ട വിവരം അറിഞ്ഞത്.ഉടൻ തന്നെ ബസ് ഡിപ്പോയിൽ വിവരം അറിയിച്ചു.തുടർന്നുള്ള അന്വേഷണത്തിലാണ്  ബസിന്റെ സീറ്റിന്റെ അടിയിൽ നിന്നും സ്വർണ്ണമടങ്ങിയ ബാഗ് കിട്ടിയത്.തുടർന്ന് ശ്രീജയെ വിളിച്ചു സ്വർണ്ണം മടക്കി നൽകുകയായിരുന്നു.