ഇടവപ്പാതി

single-img
23 May 2012

മകരമഞ്ഞ് എന്ന ചിത്രത്തിനുശേഷം ലെനിന്‍ രാജേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇടവപ്പാതി മൂന്നാറില്‍ ആരംഭിച്ചു. ജഗതിശ്രീകുമാറിന്റെ അഭാവത്തില്‍ കൂര്‍ഗില്‍ നിറുത്തി വച്ച ഷൂട്ടിംഗ് മൂന്നാറില്‍ പുരോഗമിക്കുകയായിരുന്നു. മര്‍ഡര്‍ എന്ന ഹിന്ദിച്ചിത്രത്തില്‍ വില്ലനായി തിളങ്ങിയ മലയാളിയായ പ്രശാന്ത് നാരായണനാണ് ജഗതിയ്ക്ക് പകരക്കാരനായി എത്തിയത്. ഗ്രീന്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മനീഷകൊയ്‌രാളയും യോദ്ധായിലെ ബാലതാരമായി വന്ന സിദ്ധാര്‍ത്ഥലാമയുമാണ് മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തരാ ഉണ്ണിയും ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിക്കുന്നു.