ഹര്‍ത്താല്‍; കൊല്ലത്തും തിരുവനന്തപുരത്തും ബസുകള്‍ക്കു നേരെ കല്ലേറ്

single-img
23 May 2012

പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ്, ബിജെപി പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. കൊല്ലത്തും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. കൊല്ലം മാടന്‍നടയിലാണ് ബസിനു നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ ബസ് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം കാട്ടാക്കടയിലാണ് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായത്. അക്രമത്തേത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്കു പോലീസ് നിര്‍ദ്ദേശം നല്‍കി.