വി.എസിനെ കുറിച്ച് പറഞ്ഞത് പറഞ്ഞതുതന്നെ:ഹംസ

single-img
23 May 2012

വി.എസ് അച്യുതാനന്ദനെക്കുറിച്ച് പറഞ്ഞതു പറഞ്ഞതാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സി.പി.എം സംസ്ഥാന സമിതി അംഗം ടി.കെ.ഹംസ. അതു വീണ്ടും പറഞ്ഞാല്‍ പിരാന്തായിപേ്പാകും. ആവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നിലെ്‌ളന്നും ടി.കെ. ഹംസ പറഞ്ഞു. വളാഞ്ചേരിയിലെ സിപിഎം യോഗത്തില്‍ വിഎസിനെ ഹംസ പരസ്യമായി വിമര്‍ശിച്ചിരുന്നു. പിണറായിയെ കുടുക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അച്യുതാനന്ദനെ പ്രതിയാക്കിക്കൂടേ എന്നായിരുന്നു ഹംസയുടെ ചോദ്യം. എങ്കില്‍ ഒരു എടങ്ങേറ് ഒഴിവാകും. നമ്മള്‍ കുടുങ്ങിയ നേരത്തൊക്കെ കോലിട്ടുതിരുകുന്നത് അയാളലേ്‌ള? ഇതു പറയാന്‍ എനിക്ക് ഒരു മടിയുമില-ഹംസ പറഞ്ഞു. എപേ്പാഴൊക്കെ പാര്‍ട്ടിക്ക് അപകടം വരുന്നുണ്ടോ അപേ്പാഴൊക്കെ കോലിട്ടുതിരുകലാണ് വി.എസിന്റെ പണിയെന്നും ഹംസ പ്രസംഗത്തില്‍ തുറന്നടിച്ചു.

എന്നാല്‍, പ്രസംഗം വിവാദമായതോടെ തന്റെ വാക്കുകളെ ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നായിരുന്നു ഹംസയുടെ ഇന്നലത്തെ നിലപാട്. മങ്കടയില്‍ സിപിഎം ജാഥയിലായിരുന്നു നിഷേധം. സിപിഎമ്മിനെ രണ്ടു വിഭാഗമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു വിഎസിനെക്കുറിച്ച് അങ്ങനെ പറയേണ്ടിവന്നാല്‍ ‘സക്കറാത്തിന്റെ ഹാലില്‍ (മരണാസന്നസമയം) പറയുമെന്നും ഹംസ വ്യക്തമാക്കിയിരുന്നു.