സ്വാശ്രയ എഞ്ചിനീയറിംഗ്: ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി കരാറൊപ്പിട്ടു

single-img
23 May 2012

സ്വാശ്രയ എഞ്ചിനീയറിംഗ് പ്രവേശനത്തിന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി സര്‍ക്കാര്‍ കരാറൊപ്പിട്ടു. കൗണ്‍സിലിന്റെ കീഴിലുള്ള 12 കോളജുകളിലെ പ്രവേശനത്തിനാണ് സര്‍ക്കാര്‍ ധാരണയിലെത്തിയത്. കരാര്‍ അനുസരിച്ച് എന്‍.ആര്‍.ഐ ഒഴികെയുള്ള മുഴുവന്‍ സീറ്റിലും ഏകീകൃത ഫീസ് ഘടനയായിരിക്കും നടപ്പാക്കുക. 75,000 രൂപയാണ് വാര്‍ഷിക ഫീസ്. എഞ്ചനീയറിംഗ് പ്രവേശനത്തിന് ആദ്യമായാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി സര്‍ക്കാര്‍ കരാറൊപ്പിടുന്നത്. ഇന്നലെ എഞ്ചനീയറിംഗ് മാനേജ്‌മെന്റ് അസോസിയേഷന്റെ കീഴിലുള്ള 92 കോളജുകളുമായി സര്‍ക്കാര്‍ കരാറൊപ്പിട്ടിരുന്നു.