പെട്രോള്‍ വിലവര്‍ധന: പ്രധാനമന്ത്രിക്കും സോണിയയ്ക്കും ചെന്നിത്തല കത്തയച്ചു

single-img
23 May 2012

പെട്രോള്‍ വില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും കത്തയച്ചു. പൊതുജനങ്ങളെ ഏറെ വലയ്ക്കുന്ന പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.