ഐ.പി.എല്‍; മുംബൈ പുറത്ത്

single-img
23 May 2012

പ്ലോ ഓഫില്‍ ചെന്നൈയോട് തോറ്റ് മുംബൈ പുറത്തായി. മുപ്പത്തിയെട്ട് റണ്‍സിനാണ് മുംബൈ പരാജയപ്പെട്ടത്. 25ന് നടക്കുന്ന രണ്ടാം പ്ലോ ഓഫിലെ ചെന്നൈ-ഡല്‍ഹി മത്സരത്തിലെ വിജയികള്‍ ഫൈനലില്‍ കോല്‍ക്കത്തയെ നേരിടും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 187, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഒന്‍പതു വിക്കറ്റിന് 149. സച്ചിനും ഡ്വെയ്ന്‍ സ്മിത്തും നല്‍കിയ മനോഹര തുടക്കം മുതലാക്കാനാകാതെ മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ ചെന്നൈയുടെ പോരാട്ടവീര്യത്തിനുമുന്നില്‍ കീഴടങ്ങി. സച്ചിനും സ്മിത്തും ആദ്യ വിക്കറ്റില്‍ അഞ്ച് ഓവറില്‍ 47 റണ്‍സ് നേടിയിരുന്നു. സച്ചിന്‍ റണ്‍ ഔട്ടായതോടെ കൂട്ടുകെട്ടുകള്‍ സ്ഥാപിക്കുന്നതില്‍ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടു. ധോണിയാണ് മാന്‍ ഓഫ് ദ മാച്ച്. ചെന്നൈയ്ക്കുവേണ്ടി ബ്രാവോ, മോര്‍ക്കല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.