അഗ്നി 5 ഉപഗ്രഹവിക്ഷേപണ വാഹനമാക്കും: ഡിആര്‍ഡിഒ

single-img
23 May 2012

അണുവായുധ മിസൈല്‍ അഗ്നി അഞ്ചിനെ ഉപഗ്രഹ വിക്ഷേപിണിയായി ഉപയോഗിക്കുന്നതു പരിഗണനയിലാണെന്നു പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആര്‍ഡിഒ) മേധാവി വി.കെ. സാരസ്വത് അറിയിച്ചു. ചെറിയ ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാന്‍ ഇതുവഴി സാധിക്കും. ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട സാധ്യതകള്‍ വിലയിരുത്തിവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സായുധസേനയ്ക്ക് പ്രത്യേക ഉപഗ്രഹങ്ങള്‍ ആവശ്യമാണെന്ന പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണ് സാരസ്വതിന്റെ പ്രതികരണമെന്നതു ശ്രദ്ധേയമാണ്. അഗ്നി അഞ്ചിന്റെ പരിധി 8,000 കിലോമീറ്ററാണ്. ആവശ്യമെങ്കില്‍ ലോകത്തിലേതന്നെ ഏറ്റവും ദൂരപരിധിയുള്ള മിസൈല്‍ നിര്‍മിക്കാന്‍ ഇന്ത്യക്ക് ഇപ്പോള്‍ സാധിക്കുമെന്നു സാരസ്വത് പറഞ്ഞു.