വി.എസിന്റെ കത്തിനെപ്പറ്റി കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചചെയ്യും

single-img
22 May 2012

വി.എസ് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്രനേതൃത്വത്തിനയച്ച കത്ത് അടുത്ത കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചചെയ്യും. അടുത്തമാസം ഒന്‍പത്, പത്ത് തീയതികളിലാണു കേന്ദ്രകമ്മിറ്റി യോഗം. അതിനു മുന്നോടിയായി കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോളിറ്റ് ബ്യൂറോ യോഗം ചേരാനും ഇന്നലെ ചേര്‍ന്ന അവെയ്‌ലബിള്‍ പോളിറ്റ്ബ്യൂറോ യോഗത്തില്‍ ധാരണയായി. അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ വിഎസ് അച്യുതാനന്ദന്‍ സന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നു പിബി അംഗം സീതാറാം യെച്ചൂരി പറഞ്ഞു. കത്ത് തനിക്കും ലഭിച്ചിട്ടുണ്ട്. കത്തില്‍ വിഎസ് ഉന്നയിച്ചിട്ടുള്ള പ്രശ്‌നങ്ങളില്‍ ഉചിത സമയത്ത് ഉചിത തീരുമാനമെടുക്കുമെന്നും അവെയ്‌ലബിള്‍ പിബി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു യെച്ചൂരി മറുപടി നല്കി.