പച്ചക്കറി വിലവർദ്ധന:സർക്കാർ ഇടപെടുന്നു

single-img
22 May 2012

പച്ചക്കറി വില പിടിച്ച് നിർത്താൻ സർക്കാർ നേരിട്ട് ഇടപെടുന്നു.പച്ചക്കറി ഉൽ‌പ്പന്നങ്ങൾക്ക് 30സതമാനം വില കുറച്ച് നൽകാൻ ഹോർട്ടി കോർപ്പിനു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർദ്ദേശം നൽകി.വിലകുറഞ്ഞ പച്ചക്കറി വ്യാഴാഴ്ചക്കകം വിപണിയിൽ എത്തിക്കണമെന്നു മുഖ്യമന്ത്രി നിർദ്ദേശിച്ചു.സപ്ലേക്കോയുടേയും ഹോർട്ടി കോർപ്പിന്റെയും സ്റ്റാളുകൾ വഴിയും പുതിയതായി തുടങ്ങുന്ന 100 ഔട്ട്ലെറ്റുകൾ വഴിയ്ം വിലകുറഞ്ഞ പച്ചക്കറി ലഭ്യമാകും.ഭഷ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും സാനിധ്യത്തിൽ മുഖ്യമന്ത്രി സപ്ലൈകൊ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണു വിലവർദ്ധന പിടിച്ച് നിർത്താൻ വിപണിയിൽ നേരിട്ട് ഇടപെടുന്ന തീരുമാനം ഉണ്ടായത്