വി.എസിന്റെ കത്ത് പരിഗണിക്കുമെന്ന് രാമചന്ദ്രൻപിള്ള

single-img
22 May 2012

കേന്ദ്രനേതൃത്വത്തിനു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ അയച്ച കത്ത് ഉചിത സമയത്ത് പരിഗണിക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള.കഴിഞ്ഞ ദിവസങ്ങളിൽ കത്ത് മാധ്യമസൃഷ്ടി ആണെന്നും കത്തിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളുടെ പ്രതികരണം.താൻ കത്തയച്ചെന്ന് മാധ്യമങ്ങളിലൂടെ വി.എസ് തുറന്ന് പറഞ്ഞതിനെ തുടർന്ന് കത്ത് കിട്ടിയതായി കാരാട്ട് പ്രതികരിച്ചു.കത്തിന് അര്‍ഹിമായ പരിഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കത്തുകള്‍ കേന്ദ്ര നേതൃത്വത്തിന് ലഭിക്കാറുണ്ടെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.