സോമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ കേന്ദ്രം ഇടപെടുന്നു

single-img
22 May 2012

സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ അടിയന്തരമായി ഇടപെടാന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്‍ദേശം. പി.സി. ചാക്കോ, എം.ബി. രാജേഷ് എന്നിവരടങ്ങിയ എംപിമാരുടെ സംഘം നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണു നടപടി. വിവിധ സംഭവങ്ങളിലായി 17 ഇന്ത്യക്കാരെയാണു സോമാലിയന്‍ സംഘം തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ഇതില്‍ ഏഴു പേരോളം മലയാളികളാണ്.