സാംഗ്മയെ കാണാന്‍ സോണിയ ഗാന്ധി വിസമ്മതിച്ചു

single-img
22 May 2012

എന്‍സിപി നേതാവ് പി.എ.സാംഗ്മയെ കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിസമ്മതിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ സാംഗ്മ ശ്രമം തുടരുന്ന സാഹചര്യത്തിലാണ് സോണിയയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്. കോണ്‍ഗ്രസും സ്വന്തം പാര്‍ട്ടിയായ എന്‍സിപിയും സാംഗ്മയെ പിന്തുണയ്ക്കുന്നില്ല. കൂടിക്കാഴ്ചയ്ക്കു സാംഗ്മ സമയം ചോദിച്ചെങ്കിലും സോണിയ വിസമ്മതിക്കുകയായിരുന്നു.