രാജീവ്ഗാന്ധി ഘാതകര്‍ക്കു പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം

single-img
22 May 2012

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്തു കഴിയുന്ന രണ്ടു തടവുകാര്‍ക്കു തമിഴ്‌നാട് സര്‍ക്കാരിന്റെ പ്ലസ്ടു പരീക്ഷയില്‍ വിജയം. വെല്ലൂര്‍ ജയിലില്‍ കഴിയുന്ന എല്‍ടിടിഇ പ്രവര്‍ത്തകരായ പേരറിവാളനും മുരുകനുമാണു പ്ലസ് ടു പരീക്ഷയില്‍ വിജയിച്ചത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ചെന്നൈയിലെ ജയിലില്‍ക്കഴിയുന്ന അഞ്ചു തടവുകാരും ഇത്തവണ പരീക്ഷയെഴുതിയിരുന്നു. പരീക്ഷയില്‍ പേരറിവാളന് 1096 മാര്‍ക്ക് ലഭിച്ചു. മുരുകന് 983 മാര്‍ക്കും. കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട ഇരുവരും നല്കിയ ദയാഹര്‍ജി ഇപ്പോള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. ഇരുവരുടെയും വധശിക്ഷ കഴിഞ്ഞ ഓഗസ്റ്റ് 30നു മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.