മുഷാറഫിന് എതിരേയുള്ള വാറന്റ് നടപ്പിലാകുന്നതുവരെ സാധു

single-img
22 May 2012

മുന്‍പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് എതിരേയുള്ള വാറന്റ് അതു നടപ്പാക്കുന്നതുവരെ സാധുവായിരിക്കുമെന്ന് പാക് സര്‍ക്കാര്‍ ഇന്റര്‍പോളിനെ അറിയിച്ചു. വാറന്റിന്റെ കാലാവധി എന്നുവരെയാണെന്ന് ഇന്റര്‍പോള്‍ ആരാഞ്ഞതിനു മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവിരുദ്ധ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ബേനസീര്‍ വധക്കേസില്‍ മൊഴി നല്‍കാന്‍ ഹാജരാവാന്‍ പല പ്രാവശ്യം കോടതി സമന്‍സയച്ചിട്ടും മുഷാറഫ് എത്തിയില്ല. ഇതേത്തുടര്‍ന്നാണു വാറന്റ് അയച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ചൗധരി സുള്‍ഫിക്കര്‍ അലി വ്യക്തമാക്കി. ബേനസീറിന് മതിയായ സുരക്ഷ നല്‍കുന്നതില്‍ മുഷാറഫ് വീഴ്ച വരുത്തിയെന്ന് ആരോപണമുണ്ട്. 2009ല്‍ രാജ്യംവിട്ട മുഷാറഫ് ബ്രിട്ടനിലും ദുബായിയിലുമായി പ്രവാസ ജീവിതം നയിക്കുകയാണ്.