60 വയസ് കഴിഞ്ഞ എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍: മന്ത്രി കെ.പി. മോഹനന്‍

single-img
22 May 2012

സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞ എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍ നല്‍കുമെന്നു മന്ത്രി കെ.പി. മോഹനന്‍. 400 രൂപയാണു പെന്‍ഷന്‍. കര്‍ഷകര്‍ക്കുള്ള ധനസഹായം ബാങ്ക് വഴി നല്‍കുന്ന നടപടികള്‍ക്കു വയനാട് ജില്ലയില്‍ തുടക്കം കുറിച്ചുവെന്നും ഇതിനായി കൃഷിഭവനുകളില്‍ കര്‍ഷകരുടെ ഡാറ്റാ ബാങ്ക് തയാറാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.