മലയാളി എഞ്ചിനീയർ ബാംഗ്ലൂരിൽ കൊല്ലപ്പെട്ട നിലയിൽ

single-img
22 May 2012

ബാംഗ്ലൂർ:മലയാളിയായ യുവാവിനെ ബാംഗ്ലൂരിൽ കാറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.കോഴിക്കോട് സ്വദേശിയായ ശ്രീരാജ്(25) നെയാണ് മഹാദേവപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തിയത്.ലോക്ക് ചെയ്ത കാറിന്റെ പിൻ സീറ്റിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.ദേഹമാസകലം സെലോടേപ്പ് കൊണ്ട് വരിഞ്ഞു കെട്ടിയ നിലയിൽ ആയിരുന്നു മൃതദേഹം.ഒരു ഐ ടി കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു ശ്രീരാജ്.എഇസിഎസ് ലേഔട്ടില്‍ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.