കല്ല്യാണിയെ കാണാൻ മുഖ്യമന്ത്രി എത്തി

single-img
22 May 2012

തിരുവനന്തപുരം:ഐ.എസ്.സി പരീക്ഷയിൽ ഇന്ത്യയിൽ ഒന്നാമതെത്തിയ കല്ല്യാണിയെ കാണാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തി.600 ൽ 595 മാർക്ക് നേടിയാണു കല്ല്യാണി ഒന്നാമതെത്തിയത്.ടെലിവിഷനിൽ മാത്രം കണ്ടിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും തന്നെ അനുമോദിക്കാൻ തന്റെ വീട്ടിലെത്തിയതിൽ കല്ല്യാണിക്കു സന്തോഷം.ഉമ്മൻ ചാണ്ടിക്കൊപ്പം മന്ത്രി വി.എസ് ശിവകുമാറും ഉണ്ടായിരുന്നു.സ്പീക്കർ ജി.കാർത്തികേയനും കല്ല്യാണിയുടെ വീട്ടിലെത്തി അഭിനന്ദിച്ചു.പാറ്റൂർ ജിജിആർഎ 118 “തച്ചകൂട്ടിൽ” കെ എസ് ഇ ബി ചീഫ് എഞ്ചിനീയർ ടി.പി വിഷ്ണുവിന്റേയും കൊല്ലം ഫാത്തിമാ മാതാ കോളെജിലെ അധ്യാപിക രമയുടെയും മകളാണു കല്ല്യാണി