മാനക്കേടിന്റെ ഐപിഎൽ

single-img
22 May 2012

വിവാദങ്ങൾ ഐപിഎൽ ആഞ്ചാം സീസണെ വിടാതെ പിന്തുടരുകയാണു.ഐപിഎല്ലിനു മാനക്കേടുണ്ട്ക്കാക്കിക്കൊണ്ട് രണ്ട് ഐപിഎൽ താരങ്ങൾ റേവ് പാർട്ടിക്കിടെ അറസ്റ്റിലായി.ജുഹുവിലെ ഓക്ക്‌വുഡ് ഹോട്ടലിലാണ് റേവ് പാർട്ടി നടന്നത്.പോലീസ് നടത്തിയ റെയ്ഡില്‍ പുണെ വാറിയേഴ്‌സ് താരങ്ങളായ ഇന്ത്യന്‍ താരം രാഹുല്‍ ശര്‍മയും ദക്ഷിണാഫ്രിക്കന്‍ താരം വെയ്ന്‍ പാര്‍നലുമാണ് പിടിയിലായത്. ഇവരടക്കം 96 പേരെ പോലീസ് അറസ്റ്റുചെയ്തു.റൈയ്ഡിൽ മയക്കുഗുളികകൾ കൊക്കെയ്ൻ എന്നിവ കണ്ടെടുത്തു.അറസ്റ്റ് ചെയ്ത ശേഷം താരങ്ങളെ പോലീസ് വിട്ടയച്ചു.പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനാണ് താനെത്തിയതെന്നും രാഹുല്‍ ശര്‍മ പറഞ്ഞു.