എന്റിക്ക ലെക്‌സിയില്‍ നിന്നു തുറമുഖം ഈടാക്കിയത് 57.28 ലക്ഷം രൂപ

single-img
22 May 2012

കടലില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികസേനാംഗങ്ങള്‍ വെടിവച്ചുകൊന്ന കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്റിക്ക ലെക്‌സിക്കു ഒരു ദിവസം തുറമുഖത്തു ചെലവായത് 57.28 ലക്ഷം രൂപ. കപ്പല്‍ അറസ്റ്റു ചെയ്തുകൊണ്ടുവന്ന ഫെബ്രുവരി 15നാണ് തുക ഈടാക്കിയത്. ബെര്‍ത്ത് ഫീസായി 2,15,616 രൂപയും പോര്‍ട്ട് കുടിശിക 5,42,330.51 രൂപയും പൈലറ്റിംഗ് ഫീസായി 20,86,380 രൂപയും ഈടാക്കി. കൂടാതെ 10,42,911.18 രൂപ ഷിഫ്ടിംഗ് ചാര്‍ജിനത്തിലും വാട്ടര്‍ സപ്ലൈ ഇനത്തില്‍ 41,206 രൂപയും ഈടാക്കി. ഇതിനുശേഷം കപ്പല്‍ പുറങ്കടലിലേക്കു മാറ്റിയതിനാല്‍ പിന്നീട് തുകയൊന്നും ഈടാക്കിയില്ല. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ. അസഫലി വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചപ്പോള്‍ പോര്‍ട്ട് അധികൃതരാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.