ഈജിപ്ത് ഇന്ന് പോളിംഗ് ബൂത്തിലേക്ക്

single-img
22 May 2012

ഈജിപ്ഷ്യന്‍ ജനത ഇന്നു പോളിംഗ്ബൂത്തിലേക്ക്. ഇന്നും നാളെയുമായി നടക്കുന്ന പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തപക്ഷം അടുത്തമാസം രണ്ടാംഘട്ട വോട്ടെടുപ്പു നടക്കും. അഞ്ചുകോടി രജിസ്റ്റേര്‍ഡ് വോട്ടര്‍മാരാണുള്ളത്. വിദേശത്തുള്ള ഈജിപ്തുകാര്‍ നേരത്തേതന്നെ വോട്ടു രേഖപ്പെടുത്തിയിരുന്നു. ആകെയുള്ള 12 സ്ഥാനാര്‍ഥികളില്‍ അറബിലീഗ് നേതാവ് അമര്‍ മൂസ, മുബാറക്കിന്റെ കീഴില്‍ അവസാനത്തെ പ്രധാനമന്ത്രിയായിരുന്ന അഹമ്മദ് ഷഫീക്, മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സി, സ്വതന്ത്ര ഇസ്‌ലാമിസ്റ്റ് അബ്ദല്‍മൊനിം അബുല്‍ഫോട്ടു, നാസറിസ്റ്റ് സ്ഥാനാര്‍ഥി ഹംദീന്‍സബാഹി തുടങ്ങിയവരാണു പ്രമുഖര്‍.