Cricket

ഡല്‍ഹിയെ തോല്‍പ്പിച്ച് കോല്‍ക്കത്ത ഫൈനലില്‍

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 18 റണ്‍സിന് തോല്‍പ്പിച്ച് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്ലിന്റെ ഫൈനലില്‍ കടന്നു. കോല്‍ക്കത്ത ആദ്യമായാണ് ഐപിഎല്ലില്‍ ഫൈനലിലെത്തുന്നത്. ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഡല്‍ഹിക്ക് സെമിഫൈനലില്‍ മികവ് തുടരാന്‍ സാധിച്ചില്ല. 163 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 144 റണ്‍സ് നേടാനെ സാധിച്ചുള്ളു. 40 റണ്‍സ് നേടിയ മഹേല ജയവര്‍ധനയാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍. ഓപ്പണര്‍മാരായ വീരേന്ദര്‍ സേവാഗ് (10), ഡേവിഡ് വാര്‍നര്‍ (7) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. സ്‌കോര്‍ 24-ലെത്തിയപ്പോള്‍ ഇരുവരും പുറത്തായി. നമാന്‍ ഓജ 29 റണ്‍സ് നേടി. കോല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരേയ്ന്‍, ജാക്ക് കാലിസ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.