കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതായി വി.എസ്

single-img
21 May 2012

പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് താന്‍ കത്തയച്ചതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സ്ഥിരീകരിച്ചു. കായംകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കത്തിലെ കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവെയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വി.എസ് കത്തയച്ച കാര്യം മാധ്യമസൃഷ്ടിയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം. കത്തയച്ച കാര്യം വി.എസ് തന്നെ സ്ഥിരീകരിച്ചതോടെ പാര്‍ട്ടി ഔദ്യോഗിക നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.