ആര്‍എംപി നേതാക്കള്‍ വി.എസുമായി കൂടിക്കാഴ്ച നടത്തി

single-img
21 May 2012

റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് വി.എസിന്റെ ഔദ്യോഗിക വസതിയില്‍ രാവിലെ ഒന്‍പത് മണിക്ക് മുന്‍പായിരുന്നു കൂടിക്കാഴ്ച. ആര്‍എംപി നേതാക്കളായ എന്‍. വേണു, പി. കുമാരന്‍കുട്ടി എന്നിവരുള്‍പ്പെടെയാണ് വി.എസുമായി കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയെക്കുറിച്ച് ആര്‍എംപി നേതാക്കളോ വി.എസോ പ്രതികരിച്ചിട്ടില്ല. ആലപ്പുഴയില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം വി.എസ് ആലപ്പുഴയിലേക്ക് തിരിച്ചു. ഇന്നലെയാണ് ആര്‍എംപി നേതാക്കള്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് എത്തിയത്.