നടന്‍ ശങ്കര്‍ രണ്ടാം വിവാഹമോചനത്തിന്

single-img
21 May 2012

നടന്‍ ശങ്കര്‍ രണ്ടാം വിവാഹമോചനത്തിനു ഒരുങ്ങുന്നു. കൊല്ലം സ്വദേശിയായ രണ്ടാം ഭാര്യയില്‍നിന്നു വിവാഹമോചനം നേടാന്‍ തൊടുപുഴ കുടുംബകോടതിയില്‍ അപേക്ഷ നല്‍കിയ ശങ്കര്‍ കഴിഞ്ഞ ദിവസം കോടതിയിലെത്തിയിരുന്നു. ഉടുമ്പന്‍ചോലയില്‍ സ്ഥലവും വീടുമുള്ള ശങ്കര്‍, ഇവിടുത്തെ വിലാസത്തില്‍ നാലുമാസം മുമ്പാണു അപേക്ഷ നല്‍കിയത്. ഇതുസംബന്ധിച്ച തെളിവെടുപ്പിനാണ് കഴിഞ്ഞ ദിവസം കുടുംബകോടതിയിലെത്തിയത്. തെളിവു നല്‍കിയശേഷം അധികം വൈകാതെ ഇവര്‍ മടങ്ങുകയും ചെയ്തു. വിവാഹമോചനം ആവശ്യപ്പെട്ടു വക്കീല്‍ മുഖേന ശങ്കര്‍ അയച്ച നോട്ടീസ് രണ്ടാംഭാര്യ കൈപ്പറ്റിയെങ്കിലും കോടതിയില്‍ ഇതുവരെ ഹാജരായിട്ടില്ല.