ടി.പി വധത്തിൽ മോഹൻലാൽ പ്രതികരിക്കുന്നു

single-img
21 May 2012

കൊച്ചി:സി.പി.എം നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ പ്രതികരണവുമായി മോഹൻലാൽ.മെയ് 21 എന്റെ 52-‍ാ മത് ജന്മദിനമാണ്  ഇന്നത്തെ ദിവസം തന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ലാൽ ചന്ദ്രശേഖരന്റെ ക്രൂര വധത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത് .‘ഓർമ്മയിൽ രണ്ട് അമ്മമാർ‘ എന്ന തലക്കെട്ടോടുകൂടി എഴുതിയ ഈ കുറിപ്പിൽ അദ്ദേഹം പറയുന്നത് രണ്ട് അമ്മമാരെക്കുറിച്ചാണ്. .മൂന്നുമാസത്തോളമായി ഗുരുതരാവസ്ഥയിൽ ആശുപത്രിക്കിടക്കയിൽ കിടക്കുന്ന തന്റെ അമ്മയെക്കുറിച്ചും നിഷ്ട്ടൂരമായി വധിക്കപ്പെട്ട ചന്ദ്രശേഖരന്റെ അമ്മയെക്കുറിച്ചുമാണ്.എനിക്ക് വ്യക്തിപരമായി ചന്ദ്രശേഖരനെ അറിയില്ല പത്രത്തിൽ നിന്നുള്ള ചെറിയ ഒരറിവു മാത്രമെ അദ്ദേഹത്തെക്കുറിച്ചുള്ളു.എനിക്ക് നോവുമ്പോൾ അമ്മയുടെ മനസ്സ് വേദനിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.അപ്പോൾ അമ്പതിലധികം കഷ്ണങ്ങളായി കൊത്തിനുറുക്കപ്പെട്ട മകന്റെ മുഖമോർത്തുള്ള ആ അമ്മയുടെ സങ്കടം എന്തായിരിക്കും അങ്ങനെ പോകുന്നു ഈ കുറിപ്പ് ചന്ദ്രശേഖരന് എന്റെ പ്രായമാണ് എന്നാണ് തോന്നുന്നത്.അതുപോലെ ആ അമ്മയ്ക്കും എന്റെ അമ്മയുടെ പ്രായമാണ് രാഷ്ട്രീയം പറയുന്നില്ലെങ്കിലും കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ തന്നെ മടി തോന്നുന്നുവെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.