സന്തോഷ്‌ട്രോഫി; കേരളം-ബംഗാള്‍ മത്സരം സമനില

single-img
21 May 2012

ഇന്ത്യന്‍ ഫുട്‌ബോളിലെ വമ്പന്‍മാര്‍ സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ലീഗില്‍ കൊമ്പുകോര്‍ത്തപ്പോള്‍ ഫലം തുല്യതയില്‍. കേരളത്തിന് അവസാനമത്സരത്തിലേക്കു പ്രതീക്ഷനിലനിര്‍ത്താനായപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ ബംഗാള്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തുമായി. കളിയിലുടനീളം മേധാവിത്വം പുലര്‍ത്തിയ കേരളം കളഞ്ഞുകുളിച്ച പെനാല്‍റ്റി മത്സരഫലത്തില്‍ നിര്‍ണായകമായി. 65-ാം മിനിറ്റില്‍ ആര്‍. രാകേഷെടുത്ത പെനാല്‍റ്റി കിക്കാണ് കേരളത്തിന്റെ പ്രതീക്ഷ തല്ലിത്തകര്‍ത്തത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ മഹാരാഷ്ട്ര എതിരില്ലാത്ത അഞ്ചുഗോളിന് പഞ്ചാബിനെ തകര്‍ത്തു. ഇതോടെ അടുത്തമത്സരത്തില്‍ മഹാരാഷ്ട്രയെ തോല്പിച്ചാല്‍ മാത്രമെ കേരളത്തിന് സെമിയിലിടമുള്ളൂ.