ബാംഗ്ലൂര്‍ സഹായിച്ചു; ചെന്നെ പ്ലേ ഓഫില്‍

single-img
21 May 2012

ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, ഡക്കാന്‍ ചാര്‍ജേഴ്‌സിനോട് ഒമ്പതു റണ്‍സിനു തോറ്റു. ഡക്കാന്‍ ഉയര്‍ത്തിയ താരതമ്യേന ചെറിയ സ്‌കോറായ 132 റണ്‍സ് പിന്തുടര്‍ന്ന ബാംഗളൂരിന്റെ ബാറ്റ്‌സ്മാന്‍മാര്‍ ഡക്കാന്റെ ബൗളിംഗ് മികവിനും ഫീല്‍ഡിംഗ് മികവിലും തകരുകയായിരുന്നു. ബാംഗളൂര്‍ നിശ്ചിത ഓവറില്‍ ഒന്‍പതു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 123 റണ്‍സ് നേടി. സീസണിലെ ഡക്കാന്റെ മൂന്നാമത്തെ ജയമായിരുന്നു ഇത്. അതാകട്ടെ, ബാംഗളൂരിനെ പുറത്താക്കുകയും ചെയ്തു. ഗുണം ലഭിച്ചത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും. 16 കളികളില്‍നിന്ന് ഇരുടഈമിനും 17 പോയിന്റ് വീതമാണുള്ളത്. എന്നാല്‍, മെച്ചപ്പെട്ട റണ്‍റേറ്റില്‍ ചെന്നൈ പ്ലേ ഓഫിലെത്തുകയായിരുന്നു. ബുധനാഴ്ച നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ചെന്നൈ മുംബൈയെ നേരിടും. ഇതില്‍ പരാജയപ്പെടുന്നവര്‍ പുറത്താകും. വിജയികള്‍ നാളെ നടക്കുന്ന ക്വാളിഫയര്‍ ഒന്നില്‍ കോല്‍ക്കത്ത- ഡല്‍ഹി മത്സരവിജയിയെ നേരിടും. ഡല്‍ഹി- കോല്‍ക്കത്ത മത്സരവിജയികള്‍ നേരിട്ട് ഫൈനലിനു യോഗ്യത നേടും.