Breaking News

പാര്‍ട്ടിക്കാര്യം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിവന്നത് ദുരവസ്ഥയെന്ന് എം.എ. ബേബി

പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ പുറത്ത് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടി വന്നുവെന്നത് ദുരവസ്ഥയാണെന്ന് സിപിഎം പിബി അംഗം എം.എ. ബേബി. സാധാരണഗതിയില്‍ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. വി.എസിന്റെ കത്തിനെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്രനേതാക്കള്‍ പറഞ്ഞത് അവര്‍ കത്ത് കാണാത്തതിനാലാണെന്നും എം.എ. ബേബി വ്യക്തമാക്കി. എന്നാല്‍ കത്തിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. തീരുമാനമുണ്ടാകുമ്പോള്‍ അതേക്കുറിച്ച് പറയാന്‍ മാത്രമേ അവകാശമുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.