ആന്ധ്രയിൽ തീവണ്ടി അപകടത്തിൽ 15 മരണം

single-img
21 May 2012

ആന്ധ്രയില്‍  ഉണ്ടായ ട്രെയിനപകടത്തില്‍ 15 പേര്‍ മരിച്ചു,25 പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുകയാണ്.ചരക്ക് വണ്ടിയിലാണു തീവണ്ടി ഇടിച്ചത്.ഹൂബ്ലിയില്‍ നിന്ന് വരികയായിരുന്ന ഹംപി എക്‌സ്പ്രസ്‌ സിഗ്നല്‍ തെറ്റിച്ച്‌ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ ഇടിക്കുകയായിരുന്നു.പുലര്‍ച്ചെ 3.25 നാണ് അപകടമുണ്ടായത്. അപകടം സംബന്ധിച്ച് അന്വേഷണത്തിനു ഉത്തരവിട്ടതായും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും റയില്‍വേ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും റയില്‍വേ മന്ത്രി മുകുള്‍ റോയി അറിയിച്ചു.