എയർ ഇന്ത്യൻ പൈലറ്റുമാരുമായുള്ള ചർച്ച ഇന്ന്

single-img
21 May 2012

ദില്ലി:എയർ ഇന്ത്യ സമരം നടത്തുന്ന പൈലറ്റുമാരുമായി കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് ഇന്ന് ചർച്ച നടത്തും.എയർ ഇന്ത്യൻ പൈലറ്റുമാരുടെ 13 സംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ ഈ ചർച്ചയിൽ പങ്കെടുക്കും.സമരം 14 ദിവസത്തിലേക്ക് കടന്നതിന്റെ സാഹചര്യത്തിലാണ് ചർച്ച നടത്താൻ തീരുമാനിച്ചത്.200ഓളം പൈലറ്റുമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഇതു വഴി എയർ ഇന്ത്യക്ക് 200 കോടി രൂപയുടെ നഷ്ട്ടമാണ് ഉണ്ടായിരിക്കുന്നത്.