പ്രതിപക്ഷ നേതാവായി തുടരാൻ താൽ‌പ്പര്യമില്ലെന്ന് വി.എസ് അച്യുതാനന്ദൻ

single-img
20 May 2012

പ്രതിപക്ഷ നേതാവായി ഇങ്ങനെ തുടരാൻ താൽ‌പ്പര്യമില്ലെന്ന് കാണിച്ച് വി.എസ് അച്യുതാനന്ദൻ പ്രകാശ് കാരാട്ടിനും യെച്ചൂരിക്കും കത്തെഴുതി.ഒഞ്ചിയം സംഭവത്തിനു ശേഷം അണികളുടെ വിശ്വാസം നഷ്ടമായെന്നും ഈ നിലയിൽ രാഷ്ട്രീയം പ്രവർത്തനം തുടരുന്നതിൽ കാര്യമില്ലെന്നും വി.എസ്സ് പറഞ്ഞു.കൊലപാതക രാഷ്ട്രീയം തുടർന്നാൽ പാർട്ടി തകരുമെന്നും സംസ്ഥാന,കേന്ദ്രകമ്മറ്റികൾ ഉടൻ വിളിച്ച് കൂട്ടണമെന്നും വി.എസ്സ് ആവിശ്യപ്പെട്ടിട്ടുണ്ട്.നിലവിലെ നേതൃത്വത്തെ മാറ്റണമെന്നും വി.എസ് അച്യുതാനന്ദന്റെ കത്തിലുണ്ട്.ഭൂരിപക്ഷ തീരുമാനമെന്ന പേരിൽ ജനവിരുദ്ധനയങ്ങളാണു നേതൃത്വം അടിച്ചേൽ‌പ്പിക്കുന്നതെന്നും വി.എസ് കാരാട്ടിനും യെച്ചൂരിക്കും അയച്ച കത്തിലുണ്ട്