യെദിയൂരപ്പയ്‌ക്കെതിരെ രാജ്‌നാഥ് സിങ്ങ്

single-img
20 May 2012

കര്‍ണാടക വിഷയത്തില്‍ യെദിയൂരപ്പയുടെ നിലപാടിനെതിരെ മറുപടിയുമായി രാജ്‌നാഥ് സിങ്ങ്. സംസ്ഥാന നേതൃത്വത്തില്‍ തത്ക്കാലം ഒഴിവുകളൊന്നുമില്ലെന്നാണു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. നേതൃമാറ്റം ആവശ്യപ്പെടുന്ന യെദിയൂരപ്പ വിഭാഗത്തിനു വഴങ്ങില്ലെന്ന സൂചനയും ഇതുവഴി കേന്ദ്രനേതൃത്വം നല്കിയിരിക്കുകയാണ്. സദാനന്ദഗൗഡ മുഖ്യമന്ത്രിയായി തുടരുമെന്നും നേതൃത്വത്തില്‍ ഒവിവുകളില്ലെന്നുമായിരുന്നു സംഭവത്തെക്കുറിച്ചു രാജ്‌നാഥ് പറഞ്ഞത്. അതേസമയം, ദേശീയ എക്‌സിക്യൂട്ടീവില്‍നിന്നു വിട്ടുനില്ക്കുമെന്ന യെദിയൂരപ്പയുടെ നിലപാടിനോടു പ്രതികരിക്കാന്‍ അദ്ദേഹം തയാറായതുമില്ല.