അന്വേഷണവുമായി പിണറായി സഹകരിക്കണം; ഉമ്മന്‍ചാണ്ടി

single-img
20 May 2012

ടി.പി. വധവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പിണറായി വിജയന്‍ സഹകരിക്കണമെന്നുംസത്യം ഏതുവിധേനയും പുറത്തു കൊണ്ടു വരണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. തൃശൂര്‍ പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിരപരാധികളായ ആരേയും കേസില്‍ കുടുക്കാന്‍ യുഡിഎഫ് ഒരു സാഹചര്യത്തിലും തയാറാകില്ല. ഇക്കാര്യം പിണറായി വിജയനു ബോധ്യപ്പെടുത്തിക്കൊടുക്കും. പ്രതികളില്‍ സിപിഎമ്മുകാര്‍ ഉണെ്ടങ്കില്‍ പാര്‍ട്ടി തക്ക നടപടിയെടുക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന നല്ല നിര്‍ദേശമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട ഏത് ആശങ്കയും മാറ്റും.