വി.എസിന്റെ കത്തിന്‌ പൊതുപ്രധാന്യം: മുഖ്യമന്ത്രി

single-img
20 May 2012

നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ടും നിലവിലെ അവസ്ഥയില്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ താല്‍പര്യമില്ലെന്നറിയിച്ച് കൊണ്ട് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് അയച്ച കത്തിന്‌ പൊതു പ്രാധാന്യമുണ്ടെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.സര്‍ക്കാരിനെതിരെ പിണറായി നടത്തുന്ന നീക്കങ്ങള്‍ക്കുള്ള മറുപടി കൂടിയാണ്‌ വി.എസിന്റെ കത്തെന്നും  ഉമ്മന്‍ ചാണ്ടി പറഞ്ഞു.സിപിഎമ്മിനുള്ളിലെ ആഭ്യന്തര പ്രശ്‌നമായി മാത്രം ഇത് കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

അല്‍ക്വയ്‌ദ-താലിബാനിസമാണ്‌ സിപിഎമ്മിനെ നയിക്കുന്ന നയമെന്നും വി എസ് പാർട്ടി വിട്ട് പുറത്ത് വരണമെന്നും ധനമന്ത്രി കെ.എം  മാണി പറഞ്ഞു