വെടിവയ്പ്പുകേസില്‍ മന്‍മോഹനെ ഇറ്റാലിയന്‍ പ്രധാനമന്ത്രി പ്രതിഷേധം അറിയിച്ചു

single-img
20 May 2012

ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ നിയമ നടപടി സ്വീകരിച്ച ഇന്ത്യന്‍ നിലപാടില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ടെലിഫോണില്‍ വിളിച്ചു പ്രതിഷേധം അറിയിച്ചു. വെടിവച്ച ഇറ്റാലിയന്‍ നാവികരെ ഇറ്റലിക്കു വിട്ടുകൊടുക്കാത്തതിലുള്ള പ്രതിഷേധമാണു മരിയോ മോണ്ടി പ്രകടിപ്പിച്ചത്. കടലിലെ കൊലപാതകം സംബന്ധിച്ച കേസില്‍ ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെത്തുടര്‍ന്നു നാവികരുടെ കസ്റ്റഡി നീണ്ടുപോകുന്നതിലുള്ള ആശങ്ക അറിയിക്കാനായി റോമിലെ ഇന്ത്യന്‍ സ്ഥാനപതിയെ ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. പ്രതിഷേധസൂചകയായി ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ ജിയാകോമോ സാന്‍ഫെലീസിനെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോമോണ്ടി, മന്‍മോഹന്‍ സിംഗിനെ ടെലിഫോണില്‍ വിളിച്ചു ചര്‍ച്ച നടത്തിയത്.