നാലംഗ കുടുംബം മരിച്ചനിലയില്‍

single-img
20 May 2012

എറണാകുളം മുനമ്പത്ത് ഒരു കുടുംബത്തിലെ നാലു പേരെ മരിച്ചനിലയില്‍ കണ്‌ടെത്തി. അയ്യാര്‍വളവ് പള്ളിപ്പറമ്പില്‍ ഡാനിയേല്‍ ആന്റണിയും കുടുംബവുമാണ് മരിച്ചത്. ഡാനിയേല്‍ ആന്റണി, ഭാര്യ സദയത്ത്, മക്കളായ പ്രിന്‍സണ്‍(15), ആന്‍സി(14) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്‌ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഇന്നു രാവിലെയാണ് മുനമ്പത്തെ വീടിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്‌ടെത്തിയതെന്ന് പോലീസ് അറിയിച്ചു.