പാക് പ്രസിഡന്റുമായി ഹില്ലരി ക്ലിന്റണ്‍ കൂടിക്കാഴ്ച നടത്തി

single-img
20 May 2012

യുഎസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിലേക്കുള്ള നാറ്റോ പാതകള്‍ തുറക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. ഷിക്കാഗോയില്‍ നടന്ന നാറ്റോ ഉച്ചകോടിക്കിടെയായിരുന്നു ഇരുവരും ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ച നടന്നതായി യുഎസ് ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ബെന്‍ റോഡസ് സ്ഥിരീകരിച്ചെങ്കിലും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല. യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അഫ്ഗാനിലേക്ക് നാറ്റോ സേന സാധനങ്ങള്‍ എത്തിച്ചിരുന്ന പാതകള്‍ പാക്കിസ്ഥാന്‍ അടച്ചത്.