അരുണിനെതിരേയുള്ള അന്വേഷണ ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ക്കു ലഭിച്ചു

single-img
20 May 2012

വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരേയുള്ള വിജിലന്‍സ് അന്വേഷണം നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വിജിലന്‍സ് ഡയറക്ടര്‍ക്കു ലഭിച്ചു. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണ സംഘത്തെ ഇന്നു തീരുമാനിക്കും. അന്വേഷണം ആരംഭിച്ചാലുടന്‍ ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നു സസ്‌പെന്‍ഡ് ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം വൈകാനുള്ള സാധ്യതയുണെ്ടന്നും സൂചനയുണ്ട്.