ഇന്ത്യ മൂന്നുവര്‍ഷത്തിനുള്ളില്‍ 29,000 എകെ 47 തോക്കുകള്‍ വാങ്ങി

single-img
20 May 2012

ഇന്ത്യയുടെ പാരാമിലിട്ടറി സേനകള്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ റഷ്യയില്‍ നിര്‍മിച്ച 29,000 എകെ 47 തോക്കുകള്‍ വാങ്ങി. സിആര്‍പിഎഫ്, ബിഎസ്എഫ്, എന്‍എസ്ജി തുടങ്ങിയ അര്‍ധസൈനികവിഭാഗങ്ങളാണ് ഇവ വാങ്ങിയത്. ഇതേ വിഭാഗത്തില്‍പ്പെട്ട തോക്കുകള്‍ ഇസ്രയേലില്‍നിന്നും അമേരിക്കയില്‍നിന്നും ഇറക്കുമതി ചെയ്യുന്നുണെ്ടങ്കിലും എകെ 47 അവയെ കടത്തിവെട്ടി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 29,260 എകെ 47 തോക്കുകള്‍ ഇറക്കുമതി ചെയ്തപ്പോള്‍ മറ്റുവിഭാഗത്തില്‍പ്പെട്ട 17,609 തോക്കുകളാണ് വാങ്ങിയത്.