ബിജെപി ദേശീയ എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കില്ലെന്ന് യെദിയൂരപ്പ

single-img
19 May 2012

ബിജെപി ദേശീയ എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ വ്യക്തമാക്കി. ബിജെപി സംസ്ഥാന ഘടകത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ തീരുമാനമെന്നും ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തേണ്ട കാര്യമില്ലെന്നും യെദിയൂരപ്പ പറഞ്ഞു. വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യത്തോട് പാര്‍ട്ടി കേന്ദ്ര നേതൃത്വം അനുകൂലമായല്ല പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് യെദിയൂരപ്പയുടെ തീരുമാനം.