ചന്ദ്രശേഖരന്‍ വധം: വഴിത്തിരിവുണ്ടാക്കുന്ന മൊഴി ലഭിച്ചതായി ആഭ്യന്തരമന്ത്രി

single-img
19 May 2012

ചന്ദ്രശേഖരന്‍ വധത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന മൊഴി ഇന്നലെ ലഭിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. കോട്ടയം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ആക്ഷേപിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. അന്വേഷണ സംഘത്തില്‍ ഭിന്നിപ്പില്ല. ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. എസ്പി ടി.കെ. രാജ്‌മോഹനെ മികച്ച ഉദ്യോഗസ്ഥനായി തെരഞ്ഞെടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.