ഷാരൂഖിന്റെ വിലക്ക്:ബി.സി.സി.ഐയ്ക്ക് അതൃപ്തി

single-img
19 May 2012

മുംബൈ:ബോളിവുഡ് താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയുമായ ഷാരൂഖ് ഖാനെ വാങ്കഡെ സ്റ്റേഡിയത്തിൽ കയറുന്നതിന് 5 വർഷം വിലക്കേർപ്പെടുത്തിയ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തിൽ ബി.സി.സി.ഐയ്ക്ക് അതൃപ്തി.ഐ.പി.എൽ ഉടമകളിൽ ഒരാളായ ഷാരൂഖിനെ സ്റ്റേഡിയത്തിൽ കയറുന്നത് വിലക്കാനുള്ള അധികാരം ക്രിക്കറ്റ് അസോസിയേഷന് ഇല്ലാ എന്ന തീരുമാനത്തിലാണ് ബി.സി.സി.ഐ.വിലക്ക് പിൻവലിച്ച് ഒത്തു തീർപ്പിനുള്ള ശ്രമം ബി.സി.സി.ഐ തുടങ്ങിയതായും റിപ്പോർട്ടുണ്ട്.ഇങ്ങനെയുള്ള പ്രധാനപെട്ട തീരുമാനം എടുക്കുമ്പോൾ ബി.സി.സി.ഐയുമായി ചർച്ചചെയ്യേണ്ടതായിരുന്നു എന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അഭിപ്രായപ്പെട്ടു.ഷാരൂഖിനു പിന്തുണയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയും രംഗത്തെത്തിയിരുന്നു.