പാര്‍ട്ടിക്കിടെ മാനഭംഗശ്രമം: പോമര്‍ബാഷ് അറസ്റ്റില്‍

single-img
19 May 2012

ഐപിഎല്‍ നൈറ്റ് പാര്‍ട്ടിക്കിടെ യുവതിയെ മാനഭംഗം നടത്താ ശ്രമിച്ച ബാംഗളൂര്‍ റോയല്‍ചലഞ്ചേഴ്‌സിന്റെ ഓസ്‌ട്രേ ലിയന്‍ കളിക്കാരന്‍ ലൂക്ക് പൊമര്‍ബാഷ് അറസ്റ്റില്‍. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജയുടെ പരാതിയെ ത്തുടര്‍ ന്നാണ് പോമര്‍ബാ ഷിനെ പോലീസ് അറസ്റ്റു ചെയ്തത്. ക്രിക്കറ്റ് താരത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയതായിരുന്നു യുവതിയും പ്രതിശ്രുത വരനും. ലൂക്ക് നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം സ്വന്തം മുറിയിലേക്കു പോയ യുവതിയെ പിന്തുടര്‍ന്ന ഓസീസ് താരം അപമര്യാദയായി പെരുമാറുക യായിരുന്നു. യുവതിയുടെ പ്രതിശ്രുതവരന്‍ ഇടപെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ലൂക്ക് അയാളെ മര്‍ദിച്ചതായും പരാതിയുണ്ട്.