കോൺഗ്രസ് ഓഫീസുകൾക്ക് പോലീസ് സംരക്ഷണം വേണ്ടി വരും:പി ജയരാജൻ

single-img
19 May 2012

ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് സി.പി.എം പ്രത്യക്ഷ പ്രതിരോധത്തിലേക്ക് നീങ്ങുന്നു.സി.പി.എം ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന നില തുടർന്നാൽ പ്രത്യാഘാതം ഗുരുതരം ആയിരിക്കുമെന്നാണു സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ഭീഷണി.ഈ നില തുടർന്നാൽ കോൺഗ്രസ് ഓഫീസുകൾക്ക് പോലീസ് സംരക്ഷണം കൊടുകേണ്ട സ്ഥിതി ഉണ്ടാകുമെന്നും ജയരാജൻ മുന്നറിയിപ്പ് നൽകി. ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സി.പി.എം കൂത്ത്പറമ്പ് ഏരിയ ഓഫീസ് സെക്രട്ടറിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.ഈ പശ്ചാത്തലത്തിലാണു ജയരാജൻ പ്രതികരണം നടത്തിയത്