ചന്ദ്രശേഖരന്‍ വധം: അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് മുല്ലപ്പള്ളി

single-img
19 May 2012

ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അന്വേഷണത്തില്‍ ഇടപെട്ടെന്ന് തെളിയിച്ചാല്‍ എന്ത് പ്രായശ്ചിത്തവും ചെയ്യാന്‍ തയാറാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. സിബിഐ അന്വേഷണം വേണമെന്ന പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്വേഷണത്തിന്റെ ഗതി മാറിയില്‍ സിബിഐ അന്വേഷണം വേണമെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.