രാഷ്ട്രപതി സ്ഥാനാര്‍ഥി വിഷയത്തില്‍ പാര്‍ട്ടി നിലപാട് പിന്നീടെന്ന് മായാവതി

single-img
19 May 2012

രാഷ്ട്രപതി സ്ഥാനാര്‍ഥിയെക്കുറിച്ച് പാര്‍ട്ടി നിലപാട് പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. എന്‍ഡിഎയും യുപിഎയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കട്ടെന്നും അതിനുശേഷം ബിഎസ്പി നിലപാട് വ്യക്തമാക്കുമെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മായാവതി. യുപിയില്‍ നിയമമില്ലാത്ത അവസ്ഥയാണെന്നും പീഡനവും കൊലപാതകവും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായും മായാവതി ചൂണ്ടിക്കാട്ടി. ദലിത് വിരുദ്ധ സമീപനമാണ് സമാജ്‌വാദി പാര്‍ട്ടി പുലര്‍ത്തുന്നതെന്നും അവര്‍ കൂറ്റപ്പെടുത്തി.