പാമ്പു കടി പോലെ തന്നെ കൊതുകു കടിയ്ക്കും അപകട മരണ ഇൻഷുറൻസ്

single-img
19 May 2012

പാമ്പുകടി പോലെ തന്നെ കൊതുകു കടിയ്ക്കും അപകടമരണ ഇൻഷുറൻസിനു അർഹതയുണ്ടെന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു.പഞ്ചാബ് സ്വദേശിയായ നിർമൽ സിങിന്റെ പിതാവ് മലേറിയ ബാധിച്ചു മരിച്ച സംഭവത്തിൽ അപകട മരണ ഇൻഷുറൻസ് നിഷേധിച്ചത് ചോദ്യം ചെയ്ത പരാതിയിന്മേലാണ് ഉത്തരവ് .പാമ്പുകടി അപകടമെങ്കിൽ കൊതുകു കടിയും അപകടമായിത്തന്നെ വിലയിരുത്തണമെന്ന് നോർത്ത് ഡൽഹി ജില്ലാ ഉപഭോക്തൃ ഫോറം വിലയിരുത്തി.
നിർമൽ സിങിന്റെ പിതാവ് 1997 ൽ രണ്ടു ലക്ഷം മൂല്യമുള്ള ജനത പദ്ധതിയിൽ ചേർന്നിരുന്നു.2007 നവംബർ 27 വരെ പോളിസിക്ക് കാലാവധിയുണ്ട്.2003 ലായിരുന്നു അദ്ദേഹത്തിന്റെ മരണം.ഇയാൾ ഡൽഹി-മുംബൈ റൂട്ടിലെ ട്രക്ക് ഡ്രൈവറായിരുന്നു .ഇതിനിടയിലായിരുന്നു രോഗബാധിതനാകുന്നതും മരണപ്പെടുന്നതും. ഈ സമയം ഇൻഷുറൻസ് കമ്പനി നഷ്ട്ട പരിഹാരം നൽകുന്നത് നിഷേധിച്ചതിനെ തുടർന്നാണ് പരാതിയുമായി നിർമ്മൽ ഉപഭോക്‌തൃ ഫോറത്തെ സമീപിച്ചത്.