കൂടംകുളത്തിനെതിരേ ബ്രിട്ടീഷ് എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

single-img
19 May 2012

ഭൂകമ്പത്തിനും സുനാമിക്കും സാധ്യതയുള്ള കൂടംകുളം മേഖലയില്‍ ആണവനിലയം സ്ഥാപിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി ഏതാനും ബ്രിട്ടീഷ് എംപിമാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും കത്തയച്ചു. അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. എത്രയും വേഗം കൂംകുളത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചു.